NewsIndia

മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച: മോഷണം നടത്തിയത് സിനിമകളെ വെല്ലുന്ന രീതിയിൽ

ഹൈദരാബാദ്: ഹൈദരാബാദ് മുത്തൂറ്റ് ബാങ്കിൽ വൻ കവർച്ച. സിബിഐ അധികൃതരായി ചമഞ്ഞെത്തിയ ആയുധധാരികളായ സംഘം ഹൈദരാബാദിലെ മുത്തൂറ്റ് ഫൈനാന്‍സ് ബ്രാഞ്ചില്‍ നിന്നും 40 കിലോഗ്രാം സ്വര്‍ണമാണ് കവർന്നത്.

നാല് പേരടങ്ങിയ സംഘമാണ് കൊള്ള നടത്തിയത്. ബാങ്കില്‍ നിന്നും തിരിച്ചുപോകും മുമ്പ് സിസിടിവി സംവിധാനങ്ങളും കൊള്ളസംഘം എടുത്തുകൊണ്ടുപോയെന്ന് ബ്രാഞ്ച് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് എത്തിയ സംഘം ബ്രാഞ്ചില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പരിശോധിക്കണമെന്നും അറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ അവരെ തടഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ലോക്കർ റൂമിന്റെ താക്കോലെടുത്ത് മോഷണം നടത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button