India

മോദിയുടെ പുതുവര്‍ഷ സമ്മാനം; ഭീം ആപ്ലിക്കേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: വേഗത, സുരക്ഷ, വിശ്വാസ്യത..പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനം ജനങ്ങള്‍ക്ക് ആശ്വസകരമാകും. ഭീം എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണുള്ളത്. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഈ ആപ്ലിക്കേഷന് പിന്നില്‍.

1. ഭീം ആപ്ലിക്കേഷന്റെ ലഭ്യത
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ ഭീം ലഭ്യമാകൂ. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.

2.പണം നല്‍കേണ്ടി വരുമോ?
ഭീം ഉപയോഗിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ യുപിഐ സേവനത്തിന് ബാങ്കുകള്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടി വരും.

3. വേഗത, സുരക്ഷ, വിശ്വാസ്യത
മൊബൈല്‍ ഫോണ്‍ വഴി ഏറ്റവും വിശ്വാസ്യയോഗ്യമായതും വേഗത്തിലുള്ളതും സുരക്ഷിതമായതുമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭീം അവതരിച്ചിരിക്കുന്നത്. ഇടപാടുകള്‍ നടത്താന്‍ സെക്കന്റുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എന്‍പിസിഐ അവകാശപ്പെടുന്നത്.

4. ഭീമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, യുപിഐ സംവിധാനത്തെ പിന്തുണയ്ക്കുന്ന ബാങ്കില്‍ അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഭീം ഉപയോഗിക്കാനായി വേണ്ടത്. ബാങ്ക് അക്കൗണ്ടിനെ ഭീമുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ടിന് വേണ്ടി ഒരു യുപിഐ പിന്‍ സജ്ജീകരിക്കണം. നമ്മള്‍ നല്‍കുന്ന മൊബൈല്‍ നമ്പറായിരിക്കും നമ്മുടെ പെയ്മെന്റ് അഡ്രസ് (പിഎ). ഇത്രയും കഴിഞ്ഞാല്‍ നമുക്ക് പണമിടപാടുകള്‍ നടത്താം.

5.പണം അയയ്ക്കാം, സ്വീകരിക്കാം
കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, ഉപഭോക്താക്കളില്‍ നിന്നോ പണം സ്വീകരിക്കാനോ, അവര്‍ക്ക് പണം അയയ്ക്കാനോ ഭീമിലൂടെ വളരെ എളുപ്പം സാധിക്കും. ഇതിനായി പെയ്മെന്റ് അഡ്രസ് അഥവാ മൊബൈല്‍ നമ്പര്‍ മാത്രമേ ആവശ്യമായുള്ളൂ.

6.ബാലന്‍സ് പരിശോധനയും പെയ്മെന്റ് അഡ്രസും
ബാങ്ക് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഭീമില്‍ ഒരുക്കിയിട്ടുണ്ട്. പെയ്മെന്റ് അഡ്രസ് സാധാരണഗതിയില്‍ മൊബൈല്‍ നമ്പറായിരിക്കുമെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയ്മെന്റ് അഡ്രസ് മാറ്റാനും സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button