NewsInternational

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ജക്കാർത്ത : കിഴക്കന്‍ ഇന്തോനേഷ്യയിലെ സംബവ മേഖലയിൽ ശക്തമായ ഭൂചലനം.പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ആയിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതർ നല്‍കിയിട്ടില്ല.

ഡിസംബര്‍ ഏഴിന് പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു

Tags

Post Your Comments


Back to top button
Close
Close