NewsInternationalCrime

ഗ്രീക്ക് അംബാസിഡറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ (59 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന കോപ്പകബാന ബീച്ചിലേക്കു പോയ അമിറിഡീസിനെ കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. റിയോയിലെ ഒരു ഫ്‌ളൈഓവറിനു താഴെയാണ് ഇദ്ദേഹത്തിന്റെ കത്തിക്കരിഞ്ഞ കാര്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

അമിറിഡീസിനെ കൊള്ള സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മോചനദ്രവ്യം ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പോലീസ് പറഞ്ഞു. നിരവധി അക്രമസംഭവങ്ങളും മോഷണങ്ങളും അരങ്ങേറുന്ന നഗരമായ റിയോയിൽ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ നിരവധി വിദേശ സഞ്ചാരികളാണ് എത്തുന്നത്.

shortlink

Post Your Comments


Back to top button