NewsIndia

വയോജന സൗഹൃദ നഗരസഭയായി കോഴിക്കോട് കോര്‍പ്പറേഷൻ

കോഴിക്കോട് : സംസ്ഥാനത്തെ വയോജന സൗഹൃദ നഗരസഭയായി കോഴിക്കോട് കോര്‍പ്പറേഷനെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഒന്നേമുക്കാല്‍ കോടി രൂപ ചിലവഴിച്ചാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുക

എല്ലാ വാര്‍ഡുകളിലെ വയോജനങ്ങള്‍ക്കും വൈദ്യപരിശോധന, പ്രതിരോധ മരുന്നു വിതരണം, മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്ലബുകള്‍, ഇതിനുപുറമെ വിനോദത്തിനും വിശ്രമത്തിനുമായി പകല്‍വീടുകള്‍ ഇവയൊക്കെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വയോജനങ്ങള്‍ക്കായി ഒരുക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വയോജനങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കും.

വയോജനങ്ങളെ മാത്രം ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ സായം സ്മരണികയുടെ പ്രകാശനം എ പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കൂടാതെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സംഗീതകൂട്ടായ്മയും പരിപാടിയോടനുബന്ധിച്ച് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button