Uncategorized

മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റ്‌ അറസ്റ്റില്‍

ഒട്ടാവ•മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റ്‌ അറസ്റ്റിലായി. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നാണ് പൈലറ്റ്‌ പിടിയിലായത്. മെക്സിക്കോയിലേക്കു പോകേണ്ടിയിരുന്നു സണ്‍ വിംഗ് എന്ന ബജറ്റ് എയര്‍ലൈന്റെ പൈലറ്റാണ് പിടിയിലായത്. 100 ലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

വിമാനത്തിലെ മറ്റു ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൈലറ്റിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ അനുവദിച്ചിരുന്നതിന്റെ മൂന്നിരട്ടി മദ്യമാണ് പൈലറ്റിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. പിന്നീട് മറ്റൊരു പൈലറ്റിനെ എത്തിച്ച് വിമാനം പുറപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button