KeralaNews

ഏകീകൃത സിവിൽകോഡ് : നിലപാട് അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : “രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നൂറ് മോദിമാർ വന്നാലും സാധിക്കില്ലെന്ന്” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുപ്രകാശം നിത്യവസന്തം’ എന്ന പ്രമേയത്തെ ആസ്പദമാക്കി ജീലാനി സ്റ്റഡി സെന്റർ സ്റ്റേ​റ്റ് കമ്മി​റ്റി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സംസ്ഥാനതല മിലാദ് കാമ്പെയിനിന്റെ ഭാഗമായി നടന്ന മാനവസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കാതെ മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ഇസ്ലാം നൽകുന്നത്. സമ്പത്തിന്റെ നീതിപൂർവമായ വിതരണവും കുടുംബ ബന്ധങ്ങളുടെ ദൃഢതയും ഈ മതം മുന്നോട്ടുവയ്ക്കുന്നു. കൊള്ളപ്പലിശയ്ക്കെതിരെയുള്ള ഇസ്ലാമിന്റെ സന്ദേശം ഉൾക്കൊണ്ടാണ് താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഓപ്പറേഷൻ കുബേര നടപ്പാക്കിയതെന്നും” ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button