News

സൂപ്പർ താരങ്ങളുടെ കള്ളപ്പണ-ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി:സിനിമ മേഖലയിൽ അന്വേഷണങ്ങളുമായി പിടിമുറുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറെടുക്കുന്നു . കള്ളപ്പണ-ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ രംഗത്തിറങ്ങിയ ഇന്‍കംടാക്സ് എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ അടുത്ത പ്രധാന ഉന്നം സിനിമാ മേഖലയാണെന്നാണ് അറിയുന്നത്.
കള്ളപ്പണം വന്‍ തോതില്‍ വെളിപ്പിക്കുന്ന മേഖലയെന്ന് പറയപ്പെടുന്ന സിനിമാ മേഖലയില്‍ ഒറ്റപ്പെട്ടതും മറ്റുമായ പല റെയ്ഡുകളും മുന്‍ കാലങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും ഈ മേഖല ‘ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല’ എന്ന് ഉദ്ദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.
സിനിമാ താരങ്ങളും നിര്‍മ്മാതാക്കളും പ്രമുഖ സംവിധായകരുമെല്ലാം പുറത്ത് പറയുന്ന കണക്കുകളിലെ ഇടപാടുകളല്ല യഥാര്‍ത്ഥത്തില്‍ നടത്തുന്നത് എന്നതും പരസ്യമായ രഹസ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button