KeralaNews

ശ്രീശ്രീ രവിശങ്കര്‍ ക്യാമ്പിന് നേരെ അക്രമണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ശ്രീശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ അക്രമം. ദളിത് പെണ്‍കുട്ടിയ്ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആർട്ട് ഓഫ് ലിവിങ് പഠന ക്യാംപിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. ക്യാമ്പിൽ പങ്കെടുത്തവരുടെ മൊബൈല്‍ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ അക്രമി സംഘം കവര്‍ച്ച ചെയ്തു. ക്യാമ്പില്‍ ഉപയോഗിച്ച ഉച്ചഭാഷിണി അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു.

കൊയിലാണ്ടി മൂടാടി ഗോഖലേ യുപി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. പരിക്കേറ്റ ഒമ്പത് പേരെ കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നയന, ശരത്ത്, കൃഷ്ണപ്രസാദ്, സന്തോഷ്, സായൂജ്യ അരുണ്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ഡിസംബര്‍ 24ന് ആണ് ക്യാമ്പ് ആരംഭിച്ചത്. ജനവരി ഒന്നിന് രാവിലെ ക്യാമ്പ് കഴിയാനിരിക്കെ ആണ് പുലര്‍ച്ചെ സ്ഥലത്തെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പ് അംഗങ്ങളെ ആക്രമിച്ചത്. പുതുവര്‍ഷത്തിലേക്ക് ധ്യാനത്തിലൂടെ ഉണരുക എന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് അക്രമം.

ക്യാമ്പ് അക്രമിക്കപ്പെട്ടിട്ടും ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലായിട്ടും പോലീസ് പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ്. എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button