KeralaNews

സൗമ്യ കൊല്ലപ്പെട്ടതെങ്ങനെ? നേരില്‍ കാണാം

തിരുവനന്തപുരം:സാക്ഷികളില്ലാത്ത സൗമ്യയുടെ കൊലപാതകം എങ്ങനെയാണ് ശാസ്ത്രീയമായി തെളിയിച്ചതെന്നറിയേണ്ടേ ? അറിയണമെങ്കിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നടക്കുന്ന ഗ്ലോബൽ മെഡിക്കല്‍ എക്സിബിഷന്‍ കണ്ടാൽ മതി.ഫോറന്‍സിക് വിഭാഗം പുനരാവിഷ്കരിച്ച തീവണ്ടി ബോഗിയും റെയില്‍പ്പാളവും ഡമ്മി മൃതശരീരവും ഉള്‍പ്പെടെ സൗമ്യയുടെ കൊലപാതക രംഗങ്ങള്‍ മുഴുവൻ ‘മെഡക്സ്’ എന്ന എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്നു.

ജനുവരി 31 വരെയാണ് പ്രദർശനം. മെഡിക്കല്‍ കോളേജിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ആറുമാസത്തോളം കഠിന പ്രയത്നം ചെയ്താണ് പ്രദര്‍ശനം യാഥാര്‍ത്ഥ്യമാക്കിയത്.മെഡിക്കല്‍ കോളേജിന്റെ 65 – ആം വാര്‍ഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയനും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രദർശനത്തിൽ ഭീമാകാര രൂപത്തില്‍ ആമാശയം, നേത്രഗോളം, തലച്ചോറ് തുടങ്ങി ശരീരഭാഗങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ആമാശയത്തിനുള്ളിൽ കടന്നു ആന്തരികാവയവങ്ങളുടെ പ്രവർത്തന രീതികളും കാണാൻ സാധിക്കും.ഒപ്പം തത്സമയ ശസ്ത്രക്രിയ കാണാനും സാങ്കേതിക സംവിധാനം ഒരുക്കിയിട്ടുണ്ട്. മെഡക്സ് ,മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button