NewsIndia

ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ കാശ്മീരിൽ പിടിയിൽ

ഹന്ദ്വാര : ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ജമ്മുകശ്മീരില്‍ പിടിയിലായി. ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ഇയാൾ പിടിയിലായത്. കശ്മീര്‍ പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആഷിക് അഹമ്മദ് എന്ന ഇയാൾ അറസ്റ്റിൽ ആയത്.

എകെ 47 തോക്ക്, ഗ്രനേഡുകള്‍, മാപ്പ്, സ്ഫോടകവസ്തുക്കള്‍ തുടങ്ങി നിരവധി ആയുധങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.ഹന്ദ്വാരയില്‍ സൈനീക വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്താന്‍ ഇവർക്ക് പദ്ധതിയുണ്ടായിരുന്നതായും ഇയാൾ വെളിപ്പെടുത്തി.ലഷ്കര്‍ കമാന്‍ഡര്‍ അബുബക്കറുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button