NewsGulf

പുരുഷന്മാരിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ: തങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾക്കെതിരെ സൗദിയിലെ സ്ത്രീകൾ പാടുന്നു

വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും സൗദിയിൽ സ്ത്രീകൾക്ക് കടുത്തനിയന്ത്രണമാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹുവാജീസ് എന്ന വീഡിയോയിൽ നൃത്തം ചെയ്യുന്ന, പാട്ടു പാടുന്ന, സ്‌കേറ്റ് ബോര്‍ഡിലൂടെ നീങ്ങുകയും ബാസ്‌കറ്റ് ബോള്‍ കളിക്കുകയും ചെയ്യുന്ന സൗദിയിലെ സ്ത്രീകളെ കാണാനാകും.

“പുരുഷന്മാരുടെ കൈകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, പുരുഷന്മാര്‍ ഞങ്ങളെ മാനസികരോഗികളാക്കുന്നൂ” എന്നിങ്ങനെയാണ് ഗാനത്തിലെ വരികൾ. നിറമുള്ള കുപ്പായവും ഹിജാബും ധരിച്ചാണ് സ്ത്രീകൾ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മജീദ് അല്‍ ഇസയാണ് സംവിധായകന്‍. ഡിസംബര്‍ 23 ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഈ വീഡിയോ ഇരുപത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button