KeralaNews

ബിജെപി പ്രവർത്തകന്റെ മരണം-ഹർത്താലിൽ അക്രമം ഒഴിവാക്കണമെന്ന് ഡി.ജി.പി

സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ നാളെ നടക്കാനിരിക്കുന്ന ഹർത്താലിൽ അക്രമം ഒഴിവാക്കണമെന്നു ഡിജിപി. ബിജെപി പ്രവർത്തകനായ കണ്ണന്റെ വീടിനു തീവെച്ചതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു പരിക്കേറ്റവരിൽ ഒരാൾ മരിച്ചതിനെ തുടർന്നാണ് നാളെ ബിജെപി ഹർത്താൽ. ചടയന്‍കാലായി ശ്രീവത്സത്തില്‍ രാധാകൃഷ്ണന്‍ (44) മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കണ്ണന്റെ സഹോദരനാണ് മരിച്ച രാധാകൃഷ്ണൻ.

കണ്ണനും ഭാര്യയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. നാളത്തെ ഹർത്താലിൽ പൊതുമുതല്‍ നശിപ്പിക്കുകയോ അനിഷ്ട സംഭവങ്ങളുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും . ശക്തമായ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഡി.ജി.പി പറഞ്ഞു.കഴിഞ്ഞ മാസം 28 ന് പുലർച്ചെ മൂന്ന് മണിക്കാണ് പാലക്കാട് കഞ്ചിക്കോട് ബിജെപി പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ കണ്ണന്റെ വീടിനു സിപിഎമ്മുകാർ തീയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button