News

നെഹ്റു കോളേജിന് ഹിറ്റ്‍ലറിന്റെപേരിടണമെന്ന് ജെയ്ക്

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ജെയ്ക് സി.തോമസ്.

നെഹ്റു കോളേജിൽ ഇടിമുറിയുണ്ടെന്നും കോളേജിനെതിരെ ശബ്ദിക്കുന്ന വിദ്യാ‍ർഥികളെ തല്ലിക്കൊല്ലുകയുമാണെന്നും ജെയ്ക് ചാനൽ ച‍ർച്ചയിൽ ആരോപിച്ചു. അതിനാൽ തന്നെ കുട്ടികളെ ഏറെ സ്നേഹിക്കുന്ന നെഹ്റുവിന്റെ പേര് കോളേജിന് ചേർന്നതല്ലെന്നും നാസി ഏകാധിപതി ഹിറ്റലറിന്റെ പേരാണ് അനുയോജ്യമെന്നും ജെയ്ക് ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button