IndiaInternational

ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ പാമ്പ്

മസ്കറ്റ്: ഒമാനില്‍നിന്നു ദുബായിലേക്കു പുറപ്പെടാനൊരുങ്ങിയ എമിറേറ്റ് സ് വിമാനത്തില്‍ ചരക്കുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി.ജീവനക്കാരാണ് പാമ്പിനെ കണ്ടെത്തിയത്. ഈ സമയം യാത്രക്കാർ വിമാനത്തിൽ കയറിത്തുടങ്ങിയിട്ടില്ലായിരുന്നു.

തുടർന്ന് വിമാനം വിശദമായി പരിശോധിച്ചതിനു ശേഷം മാത്രം ആണ് സർവീസ് തുടങ്ങിയത്.ഇതാദ്യമായല്ല വിമാനത്തില്‍ പാമ്പ്  പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ മെക്സിക്കോയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനത്തിനുള്ളില്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button