KeralaNews

ആമയെ പിടിക്കാനെന്ന വ്യാജേന മോഷണം: മൂന്ന് പേർ പിടിയിൽ

കയ്പ്പമംഗലം: ആമയെ പിടിക്കാനെന്ന വ്യാജേന നടന്ന് കളവ് നടത്തുന്ന സംഘം പിടിയിൽ. ടിയൂർ കാക്കാത്തിരുത്തി നടവരമ്പത്ത് കുമാർ, എറണാകുളം മരട് സ്വദേശി സുരേഷ്, മാണിക്യം എന്നിവരെയാണ് മതിലകം എസ്.ഐ. കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ മതിലകം പുതിയകാവിൽ സംശയാസ്പദമായ രീതിയിൽ കണ്ട മൂന്നു പേരെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പോലീസ് എത്തി പരിശോധിക്കുകയും ആയിരുന്നു. പകൽ സമയങ്ങളിൽ ചുറ്റിനടന്ന് ആമകളെ പിടികൂടുകയും വീടുകൾ നോക്കി വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ കൈയ്യിൽ നിന്ന് ആറ് ആമകളെ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ ലംഘനത്തിന് കേസെടുത്ത് റിപ്പോർട്ട് സഹിതം ചാലക്കുടി പരിയാരം ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button