News Story

ഒരു ദശാബ്ദക്കാലം ഇന്ത്യക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയ കാലഘട്ടമായിരുന്നെങ്കിൽ രണ്ടരവര്‍ഷംകൊണ്ട് തൊഴിലിനെ വികസനനയത്തിന്റെ പ്രധാനഭാഗമായി മാറ്റിയ കേന്ദ്രപദ്ധതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌

സുജാതാ ഭാസ്കര്‍ 

വികസനത്തിനോടൊപ്പം തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്‌ഷ്യം.തൊഴിലിടങ്ങളിൽ സുരക്ഷയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ തൊഴിലുടമകളും തൊഴിലാളികളും വീഴ്ച വരുത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാനും സുരക്ഷ ഉറപ്പു വരുത്താനും തൊഴില്‍, ഉദ്യോഗ മന്ത്രാലയം എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. മേക് ഇൻ ഇന്ത്യ മുതൽ സ്റ്റാർട്ട് അപ്പ് വരെയാണ് പദ്ധതികൾ സ്വയം തൊഴിൽ സംരംഭകർക്കായി കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നുറപ്പു വരുത്താനായി സുവിധാ പോർട്ടൽ ആരംഭിക്കുകയും ഇതിന്റെ സേവനങ്ങൾ 11 ഭാഷകളിൽ ലഭ്യമാക്കുകയും ചെയ്തു.

ദേശീയ കരിയര്‍ സര്‍വീസ് (എന്‍.സി.എസ്,) എന്ന പദ്ധതി മന്ത്രാലയം നടപ്പിലാക്കുന്നത് രാജ്യത്തെ പൊതു തൊഴില്‍ സേവന മേഖലയെ ശക്തിപ്പെടുത്തുന്നതിനായിട്ടാണ്.www.ncs.gov.ഇൻ എന്ന വെബ് സൈറ്റ്. ഇതില്‍ തൊഴിലന്വേഷകരും തൊഴില്‍ദായകരും മറ്റ് ഗുണഭോക്താക്കളും ഒരേ സമയം അവരവരുടെ തൊഴിൽ മേഖലകളിലെ ആവശ്യങ്ങളും മറ്റും പങ്കുവെക്കപ്പെടുന്നു എന്നതാണ്.ജോബ് മാച്ചിംഗ്, കരിയര്‍ കൗണ്‍സലിംഗ്, നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ , അപ്രന്റിസ്ഷിപ്പുകള്‍ എന്നിവ ഈ പോര്‍ട്ടല്‍ വഴി നല്‍കുന്നു. ഏകദേശം അൻപത്തിരണ്ടോളം മേഖലകളിലെ 3600 തൊഴിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടലിലുണ്ട്. ഇതുവരെ 3.25 ലക്ഷം തൊഴിലവസരങ്ങള്‍ ഇതു വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പല കമ്പനികളുമായും ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുമുണ്ട്.

3.71 കോടി ഉദ്യോഗാര്‍ത്ഥികളും 18.8 ലക്ഷം സ്ഥാപനങ്ങളും ഈ പോർട്ടലിൽ ഒപ്പിട്ടിട്ടുണ്ട്. പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാത്രമായി ഡയറക്ടര്‍ ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് 24 ദേശീയ കരിയര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.ഇതുവഴി ഇവർക്ക് വൊക്കേഷണല്‍ ഗെയ്ഡന്‍സും കൗണ്‍സലിംഗും കമ്പ്യൂട്ടർ പരിശീലനവും നൽകുന്നു.കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 4 ലക്ഷത്തോളം വിദ്യാർത്ഥികൾ അതുമൂലമുള്ള ഫലം അനുഭവിച്ചു കഴിഞ്ഞു.പുതിയ തൊഴില്‍ നല്‍കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള പദ്ധതിയായ പ്രധാന്‍മന്ത്രി രോസ്ഗാര്‍ പ്രോത്സാഹന്‍ യോജന മൂലം തൊഴിൽ ചെയ്യുന്ന ആളിന് ആദ്യത്തെ മൂന്നു വർഷം 8.33% ഇ.പി.എസ് വിഹിതം ഗവണ്‍മെന്റ് അടയ്ക്കും. തൊഴിൽ ചെയ്യുന്ന കാലയളവില്‍ 1453 പരിശീലന പദ്ധതികളിലൂടെ സംഘടിത മേഖലയിലെ 33858 തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കി.കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഭിന്നശേഷിയുള്ള 69000 ഉദ്യോഗാർത്ഥികൾക്ക്‌ സഹായം ലഭിച്ചു.ഒപ്പം തൊഴിലാളികൾക്കുള്ള ചികിത്സാ സഹായ പദ്ധതികളിൽ തന്നെ വൻ മുന്നേറ്റമാണ് ഉണ്ടായത്.

ഇ എസ് ഐ യിൽ അലോപ്പതി ചികിത്സക്കു പുറമെ, ആയുഷ് (ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി) വിഭാഗങ്ങളിലും ചികിത്സ നല്‍കുന്നുണ്ട്.കരാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലും വൻ വികസനമാണ് നടത്തിയത്. ഇവർക്ക് 20 .000 രൂപയിൽ നിന്ന് മൂന്നു ലക്ഷം രൂപയാക്കി ഉയർത്തി. മനുഷ്യക്കടത്ത്, ലൈഗിംക ചൂഷണം എന്നിവയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും 3 ലക്ഷം രൂപ വീതം നല്‍കും.ഒപ്പം ബാലവേല നിയമം കർശനമാക്കി.ചുരുക്കത്തിൽ സാമൂഹിക സുരക്ഷയും തൊഴിലിന്റെ സാധ്യതതകളും ഉദ്യോഗത്തിന്റെ നിലവാരവും വര്‍ധിപ്പിച്ച്‌ ഓരോ ജോലിക്കാരന്റെയും അന്തസ്സ് സംരക്ഷിക്കാന്‍ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button