NewsInternational

ചൈനീസ് ആണവ അന്തർവാഹിനി എത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനോ?

ന്യൂഡൽഹി: ചൈനീസ് ആണവ അന്തർവാഹിനി കറാച്ചി തുറമുഖത്തെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോർട്ടുകൾ. പാക് നാവിക സേന ഉദ്യോഗസ്ഥർ ഈ അന്തർവാഹിനിയിൽ പ്രവേശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. മാത്രമല്ല ഉടൻതന്നെ ഇത് പാക്കിസ്ഥാൻ വാങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇതിന്റെ ഗൂഗിൾ എർത്ത് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അന്തർവാഹിനി കൈമാറുന്നതിനു മുന്നോടിയായുള്ള പരിശീലനവും കഴിഞ്ഞെന്ന് വിവരമുണ്ട്.

ചൈനയുടെ ‘ഷാങ്’ ക്ലാസ് ആണവ അന്തർവാഹിനിയാണ് കഴിഞ്ഞ വർഷം മെയിൽ കറാച്ചിയിൽ എത്തിയത്. പാക്കിസ്ഥാൻ ഈ അന്തർവാഹിനി വാങ്ങിയാൽ ഇന്ത്യയ്ക്ക് അതു വെല്ലുവിളിയാണ്. നിലവിൽ ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളാണ് പാക്കിസ്ഥാനുള്ളത്. റഷ്യയിൽനിന്ന് ഇന്ത്യ പാട്ടത്തിനെടുത്ത അകുല – 2 (ഐഎൻഎസ് ചക്ര) അന്തർവാഹിനിക്കു സമാനമാണ് ഷാങ് ക്ലാസ് അന്തർവാഹിനി. പത്തു വർഷത്തിന് ഇന്ത്യ പാട്ടത്തിനെടുത്ത ഐഎൻഎസ് ചക്ര നാലു വർഷത്തിനുള്ളിൽ റഷ്യയ്ക്കു മടക്കിനൽകണം. അതേ ക്ലാസിലുള്ള മറ്റൊരു അന്തർവാഹിനി ഇന്ത്യ വാങ്ങാനും കരാറായിട്ടുണ്ട്.

2013 മുതലാണ് ഇന്ത്യൻ സമുദ്രത്തിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. തങ്ങളുടെ മേഖലയ്ക്കു പുറത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമമായാണ് ആ നടപടിയെ വിലയിരുത്തുന്നത്. ഷാങ് ക്ലാസ് അന്തർവാഹിനി മേയ് 19നാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഏഴു ദിവസത്തോളം അന്തർവാഹിനി തുറമുഖത്തുണ്ടായിരുന്നു. മേയ് 26ന് തിരിച്ചുപോയി. ഇത്രയും നാള്‍ പാക്ക് നാവിക ഉദ്യോഗസ്ഥർക്ക് അന്തർവാഹിനിയിൽ പ്രവേശിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. ജൂൺ 14ന് അന്തർവാഹിനി ഇന്ത്യൻ മഹാസമുദ്രം കടന്നുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button