സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സൈനീക ദിനത്തില്‍ അവരുടെ ധീരതക്കും രാജ്യത്തിനായി നല്‍കിയ സേവനങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി. സൈന്യത്തിന്റെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തെ 135 കോടിയോളം വരുന്ന ജനങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനും പരമാധികാരവും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയുള്ള സൈന്യത്തിനായുള്ള പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Share
Leave a Comment