NewsIndia

ഹിറ്റ്‌ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകള്‍: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹിറ്റ്‌ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകളെന്ന് രാഹുൽഗാന്ധി.മഹാത്മാഗാന്ധിയേക്കാള്‍ മികച്ച ബ്രാന്‍ഡ് മോദിയാണെന്ന ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.ഹിറ്റ്‌ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകള്‍ തന്നെയായിരുന്നുവെന്ന് ട്വീറ്റ് ചെയ്താണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാത്മ ഗാന്ധിയിലും നല്ല ബ്രാന്‍ഡ് എന്ന ഹരിയാന മന്ത്രി അനില്‍ വിജിൻ പ്രസ്താവിച്ചിരുന്നു.മോദി കാരണമാണ് ഖാദിയുടെ കച്ചവടം വര്‍ധിച്ചതെന്നും ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഭാവിയില്‍ ഒഴിവാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെയായിരിന്നു രാഹുലിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button