International

ജയിലിനുള്ളിൽ കലാപം : നിരവധി തടവുകാർ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ജയിലിനുള്ളിൽ കലാപം നിരവധി തടവുകാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൽകാക്കസ് ജയിലിലായിരുന്നു സംഭവം. തടവുകാർ തമ്മിലുണ്ടായ ലഹളയിൽ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ് ബ്രസീലിലെ തെക്കു–കിഴക്കൻ നഗരമായ നതാലിലെ അൽകാക്കസ് ജയില്‍.

ശനിയാഴ്ച ഉച്ചയ്ക്കാണ് ജയിൽവാസികൾ തമ്മിൽ കലഹമാരംഭിച്ചത്.ലഹള തുടങ്ങിയ ശേഷം പോലീസ് ജയിലിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് വിവരം.  മരിച്ചവരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടായേക്കുമെന്ന് പോലീസ് പറയുന്നു.  രാജ്യത്ത് തന്നെ ഏറ്റവും വലിയ കലാപമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button