KeralaNews

വിമല്‍ജ്യോതി കോളജിന്‍റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഇടയലേഖനം

തലശ്ശേരി: മലബാറിന്‍റെ സമഗ്രവികസനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയ വിമല്‍ജ്യോതി കോളജിന്‍റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഇടയ ലേഖനം.തലശ്ശേരി രൂപതയു ടേതാണ് ഇടയലേഖനം. വിമൽ ജ്യോതി കോളേജിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും താറടിക്കാൻ ശ്രമിക്കുന്നതിനെ അതിരൂപത ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ഞെരളക്കാട്ട് പ്രസ്താവനയിലൂടെ പറഞ്ഞു.

കോളജിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട എന്ത് കാര്യവും തുറന്ന മനസ്സോടെ ആരുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം ഫൈൻ ഇനത്തിൽ പിടിക്കുന്ന പണം വിദ്യാർത്ഥികൾക്ക് തന്നെ തിരിച്ചു നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. പി ടി ഐ നിർദ്ദേശപ്രകാരമുള്ള നിയമ നടപടികൾ മാത്രമേ കോളേജിൽ നടക്കുന്നുള്ളെന്നും ഇതിൽ പറയുന്നു.മലബാറിലെ വികസനമില്ലാത്ത നാട്ടിൽ വിദ്യക്കായുള്ള വാതായനങ്ങൾ തുറന്നു കൊടുക്കുകയാണ് കോളേജ് ചെയ്തതെന്നും പറയുന്നുണ്ട്.

സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ മരണം കാണേണ്ടി വരുമെന്നു കണ്ണൂര്‍ ചെമ്ബേരിയിലെ വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇറങ്ങി. ക്ലാസ് റൂമില്‍ ഒന്ന് ചിരിച്ചാല്‍, താടി വളര്‍ത്തിയാല്‍, ഹോസ്റ്റല്‍ റൂമില്‍ ചെസ് കളിച്ചാല്‍ എല്ലാം മൂന്നൂറ് രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കുന്നത് എന്നും അതിൽ ആരോപിക്കുന്നു. വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button