KeralaNews

തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള സ്വതന്ത്ര്യം ഇല്ലെന്നു പറയുന്നതാണ് ഫാസിസം: എം.ടിക്കെതിരെ കേസരി മാസികയില്‍ ലേഖനം

എം.ടി വിമര്‍ശനത്തിന് അതീതനാകുന്നില്ലെന്ന് കേസരി മാസിക
കൊച്ചി: കമലിനെതിരേയും എം.ടിക്കെതിരേയുമുള്ള വിവാദം ആളിക്കത്തുമ്പോള്‍ വിമര്‍ശനങ്ങളുമായി മുഖപ്രസിദ്ധീകരണങ്ങളും. ആര്‍.എസ്.എസ് അനുകൂല പ്രസിദ്ധീകരണമായ കേസരിയുടെ പുതിയ ലക്കത്തിലാണ് എം.ടി. വാസുദേവന്‍ നായരെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ലേഖനവും ഇക്കൂട്ടത്തിലുണ്ട്. മലയാളികള്‍ ആദരിക്കുന്ന ഒരു മഹാപ്രതിഭ രാഷ്ട്രീയ പ്രാസംഗികരെപ്പോലെ സത്യത്തിന്റെ പുലബന്ധമില്ലാത്ത, കല്ലുവെച്ച നുണകള്‍ രാജ്യം ആദരിക്കുന്ന നേതാവിനെക്കുറിച്ച് പറയുമ്പോള്‍ മാന്യമായി പറഞ്ഞു, അങ്ങേയ്ക്ക് തെറ്റിയെന്ന്. ഇക്കാര്യം പറയാനുള്ള സ്വതന്ത്ര്യം ഈ നാട്ടിലില്ലെന്നു പറയുന്നതല്ലേ ഫാസിസമെന്ന് രാധാകൃഷ്ണന്‍ ചോദിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും മലയാളത്തിന്റെ സര്‍ഗപ്രതിഭയുടെ ഔന്നത്യം പരിവാര്‍ പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അതുകൊണ്ടദ്ദേഹം വിമര്‍ശനാതീതനല്ലാതാകുന്നില്ലെന്നും കേസരിയിലെ മറ്റൊരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button