NewsIndiaInternational

ഇന്ത്യ മറ്റു രാജ്യങ്ങളെ പിന്നിലാക്കി സാമ്പത്തിക വളർച്ചയിൽ ഒന്നാമതാകുന്ന കാലം വിദൂരമല്ല- ഐ എം എഫ്

 

ന്യൂഡൽഹി; നോട്ടു നിരോധനത്തെ തുടർന്ന് ഇന്ത്യൻ സാമ്പത്തിക വളർച്ച അല്പം പിന്നോട്ടടിക്കുമെങ്കിലും വളരെ പെട്ടെന്ന് തന്നെ സാമ്പത്തിക വളർച്ചയിൽ മുന്നേറുമെന്ന് ഐ എം എഫ് (International Monetary Fund)റിപ്പോർട്ട്. ഇപ്പോൾ വളരെ കുറഞ്ഞ പോയിന്റിൽ ഒന്നാമതായുള്ള ചൈനയെ 2017 ൽ തന്നെ പിന്നിലാക്കി ഇന്ത്യ സാമ്പത്തിക വളർച്ചയിൽ ഒന്നാമതെത്തും.

ഐ എം എഫ് കണക്കുകൾ അനുസരിച്ച് 2016- ൽ ഇന്ത്യയുടെ വളർച്ച 6.6 ഉം, 2017 ഇൽ ഇത് 7.2 -മായിരിക്കും. 2018 ആകുമ്പോഴേക്കും വളർച്ച 7.7 നിരക്കിലെത്തുകയും ചൈനയ്ക്ക് മുന്നിലെത്തുകയും ചെയ്യും . 2018 ൽ ചൈനയുടെ വളർച്ച 6.0 ശതമാനമായി കുറയുമെന്നാണ് ഐ എം എഫ് വ്യക്തമാക്കുന്നത്. നോട്ടു നിരോധനത്തെ തുടർന്ന് ഇന്ത്യൻ സാമ്പത്തിക വളർച്ചാ രംഗം തകർന്നടിയുമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നത്.

എന്നാൽ നോട്ടു നിരോധനം മൂലം താൽക്കാലികമായി മാന്ദ്യം ഉണ്ടാവുമെങ്കിലും പിന്നീട് സമ്പദ് രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാവുമെന്ന് നോട്ടു നിരോധനത്തെ അനുകൂലിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത് ശരിയാണെന്ന് ഐ എം എഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.IMF

shortlink

Related Articles

Post Your Comments

Related Articles


Back to top button