NewsIndia

ജവാൻന്മാർക്ക് അത്യാധുനിക ഹെൽമെറ്റ് വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യൻ കരസേനയിലെ ജവാൻന്മാർക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെൽമെറ്റ് കൊടുക്കുന്നു. സൈനിക ഒാപറേഷൻ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെൽമറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എം.കെ.യു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്ക് 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള കരാര്‍ നല്‍കിയതായി ഒരു ദേശീയ റിപ്പോര്‍ട്ട് ചെയ്തു. 180 കോടിയോളം രൂപയുടേതാണ് കരാര്‍. ഹെല്‍മറ്റിന്റെ നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സൈന്യം ഹെൽമറ്റ് വൻതോതിൽ വാങ്ങുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവ സൈനികര്‍ക്ക് കൈമാറും.ലോകമെമ്പാടുമുള്ള സായുധസേനകൾക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെൽമറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനിയാണ് എം.കെ.യു ഇൻഡസ്ട്രീസ്.

ആശയവിനിമയ സംവിധാനങ്ങളും ഘടിപ്പിക്കാവുന്ന തരത്തിലുള്ളതാകും പുതിയ ഹെല്‍മെറ്റ്. ഇസ്രായേല്‍ നിര്‍മ്മിത ഒ.ആര്‍ 201 ഹെല്‍മറ്റാണ് കരസേനയില്‍ ഇപ്പോള്‍ കൂടുതൽ ഉപയോഗിക്കുന്നത്. ഭാരക്കൂടുതല്‍ കാരണം സൈനിക ഇടപെടലുകളില്‍ ഇത് പലപ്പോഴും ഉപയോഗിക്കാന്‍ തടസ്സമായി വന്നിരുന്നു. സമാനമായ രീതിയില്‍ 2.5 കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ പരിമിതി കണ്ടെത്തി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ 50,000 പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button