NewsInternational

ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍

മസ്‌കറ്റ് : ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ നിലവില്‍ വരും. പുതിയ നിയമത്തിന്റെ രൂപകല്‍പന അന്തിമഘട്ടത്തിലേക്ക് കടന്നതായി മാനവവിഭവശേഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ഒമാന്‍ പാര്‍ലമെന്റില്‍ തൊഴില്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് ഒമാന്‍ തൊഴില്‍മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി വ്യക്തമാക്കിയത്. ഇതിനുള്ള നടപടികള്‍ നടന്നു വരികയാണ്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തൊഴില്‍ നിയമത്തിന് അന്തിമരൂപം നല്‍കുക എന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 11.7 ശതമാനം മാത്രമാണ് സ്വദേശികളെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു. സ്വകാര്യമേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളുടെ എണ്ണം കുറവാണെന്നും ഇതിന്റെ പ്രാഥമിക ഉത്തരവാദികള്‍ കമ്പനി ഉടമകള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ വിവിധ വികസന പദ്ധതികളുടെ ഫലമായി സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി അല്‍ ബക്രി പറഞ്ഞു. വേതനത്തിന്റെ കാര്യത്തില്‍ സ്വദേശികളോട് വിവേചനം കാണിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാത്രവുമല്ല എല്ലാ മാസവും
ഏഴാം തിയതിക്കു മുമ്പ് പൂര്‍ത്തിയായ മാസത്തിലെ വേതനം കമ്പനികള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

shortlink

Post Your Comments


Back to top button