KeralaNews

ധർമ്മടം കൊലപാതകം:സി.പിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ

തിരുവനന്തപുരം: ധർമ്മടത്ത് ബി.ജെ.പി. പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ വി.എം. സുധീരൻ. കൊലപാതകത്തിൽ ബന്ധമില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാനാവില്ല. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും സി.പി.എം. ഇതു തന്നെയാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സി.പി.എമ്മിനു ബന്ധമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
നേരത്തെ, ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. ആക്രമം നടത്തിയവർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും നൽകില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഒരു സംഘമാളുകൾ ടൈൽസ് തൊഴിലാളിയായ സന്തോഷിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button