News

ജെല്ലിക്കെട്ട് പ്രതിഷേധം ; നാളെ തമിഴ്നാട് ബന്ദ്

ചെന്നൈ : ജെല്ലിക്കെട്ട് പ്രേതിഷേധങ്ങളുടെ ഭാഗമായി നാളെ തമിഴ് നാട്ടിൽ ബന്ദിന് ആഹ്വാനം . ട്രെയിനുകൾ തടയാനും വ്യാപക പ്രധിഷേധങ്ങൾക്കും ആഹ്വാനമുണ്ട് .മധുരൈ , ഡിണ്ടിഗൽ എന്നീ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും . ഇതിനിടെ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ആരംഭിച്ച പ്രതിഷേധം വൻ പ്രക്ഷോഭമായി മാറുകയാണ് . ചെന്നൈ മറീന ബീച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജെല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒത്തു കൂടി. ഇവർക്ക് നേരെ പൊലീസ് ലാത്തിവീശി. ജെല്ലിക്കെട്ട് വിഷയത്തിൽ ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button