KeralaNews

ജിഷ്ണു അവസാനം പരീക്ഷ എഴുതിയത് എങ്ങനെ? പരീക്ഷാഹാളിന്റെ പുനരാവിഷ്‌കാരവുമായി അന്വേഷണ സംഘം

തൃശൂർ : ജിഷ്ണു പ്രണോയിയുടെ അവസാന പരീക്ഷ പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. ജിഷ്ണു മറ്റൊരാളുടെ പേപ്പർ നോക്കി എഴുതി എന്നുള്ള ആരോപണത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അന്ന് പരീക്ഷ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളെ എഴുതാനുള്ള പേപ്പർ നൽകിയ ശേഷം ഹാളിൽ അതാതിടങ്ങളിൽ ഇരുത്തിയ ശേഷമായിരുന്നു അന്നത്തെ സാഹചര്യം പുനരാവിഷ്കരിച്ചത്.

 പരീക്ഷക്കിടെ നോക്കി എഴുതുവാനുള്ള സാഹചര്യം, വിദ്യാർത്ഥിൾ തമ്മിലുള്ള ദൂരം, ആ ദൂരത്ത് ഇരുന്ന് കഴിഞ്ഞാൽ മറ്റൊരാളുടെ പേപ്പറിലെ അക്ഷരങ്ങൾ വ്യക്തമായി കാണുവാനുള്ള സാഹചര്യം, അതാതിടങ്ങളിൽ നിന്ന് കൊണ്ട് വിദ്യാർത്ഥികൾ കണ്ട കാര്യങ്ങൾ തുടങ്ങിയ സകല സാധ്യതകളും എ എസ് പി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുനരാവിഷ്കരിച്ചത്. തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി വിവരങ്ങളും ശേഖരിച്ചു. വൈകിട്ട് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷക്ക് ശേഷമായിരുന്നു പുനരാവിഷ്കരണം നടത്തിയത്.

ഇന്നലെ രാവിലെ മുതൽ കോളേജിലും,ഹോസ്റ്റലിലുമായി സംഘം ഊർജിത അന്വേഷണം നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button