International

കേടായ ഐഫോണ്‍ മാറ്റിനല്‍കില്ലെന്ന് കടക്കാരന്‍ ; അരിശം പൂണ്ട യുവതി പിന്നീട് ചെയ്തത്

ഫ്‌ലോറിഡ : കേടായ ഫോണ്‍ മാറ്റി നല്‍കില്ലെന്ന് കടക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് അരിശം പൂണ്ട യുവതി ഷോറൂമിനുള്ളില്‍ ഒരു സിനിമാ സ്‌റ്റൈല്‍ കാറോട്ടം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ ഫോണ്‍ നന്നാക്കി തരില്ലെന്നു പറഞ്ഞ കടക്കാരനാണ് യുവതി ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഷോറൂമിനുള്ളില്‍ യുവതി നടത്തിയ കാറോട്ടത്തില്‍ കമ്പനിക്ക് 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സ്ഥാപനത്തിനുണ്ടായ നഷ്ടത്തിനു പുറമേ ഷോറൂമിലെ ജീവനക്കാരില്‍ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സ്‌ക്രീന്‍ തകര്‍ന്നു പോയ തന്റെ ഐഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഷോറൂമിനെ സമീപിച്ചത്. ഇന്‍ഷൂറന്‍സ് പ്രകാരം സ്‌ക്രീന്‍ തകര്‍ന്ന ഐഫോണ്‍ മാറ്റി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ നിരവധി തവണ കടയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് കടയുടമയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ യുവതിയെത്തിയത്. മൊബൈല്‍ ഫോണ്‍ ഷോറൂമിനുള്ളിലേക്ക് സ്വന്തം കാര്‍ ഓടിച്ച് കയറ്റിയാണ് യുവതി പ്രതികാരം വീട്ടിയത്. യുവതിയെ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഒടുവില്‍ പൊലീസ് എത്തിയാണ് യുവതിയെ സ്ഥലത്ത് നിന്നും നീക്കിയത്. ക്രിമിനല്‍ കേസെടുത്ത യുവതിക്ക് ആയിരം ഡോളര്‍ പിഴയും ഇട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button