International

പച്ചക്കറി മാര്‍ക്കറ്റില്‍ ബോംബ് സ്‌ഫോടനം; നിരവധിപേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പരചിനാറിലുള്ള തിരക്കേറിയ മാര്‍ക്കറ്റില്‍ പൊട്ടിത്തെറി. ആക്രമണത്തില്‍ 20പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവുള്ളതിനാല്‍ ഇവര്‍ക്ക് അവശ്യമായ ചികിത്സ നല്‍കുന്നതില്‍ തടസം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക് സൈന്യമാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button