NewsInternational

മത തീവ്രവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കും- ജനങ്ങളാണ് അമേരിക്കയുടെ ശക്തി- ലോകപോലീസിന്റെ തലവനായി ട്രംപ്

 

വാഷിങ്ടന്‍ : ആഘോഷത്തിനും പ്രതിഷേധത്തിനുമിടയില്‍ അമേരിക്കയുടെ 45-മത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തു.
മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

ശക്തമായ അമേരിക്കയെ കെട്ടിപ്പടുക്കുയാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. ഇസ്‍ലാം തീവ്രവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്നു ആവര്‍ത്തിച്ച ട്രംപ് അമേരിക്കകാര്‍ക്ക് ഗുണകരമായ നയങ്ങളായിരിക്കും തന്റേതെന്നും വ്യക്തമാക്കി.എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിക്കും. ജനങ്ങളാണ് അമേരിക്കയുടെ ശക്തിയെന്നും ട്രംപ് പറഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തില്‍ അധികാരമേല്‍ക്കുന്ന വ്യക്തിയാണു ട്രംപ്. യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ വ്യക്തിയും.എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന മാതൃകയാക്കി അമേരിക്കയെ മാറ്റും. ഒറ്റക്കെട്ടായി നില്‍ക്കുന്ന അമേരിക്കയെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. ട്രംപിന്റെ മുഖ്യഎതിരാളിയായി മല്‍സരിച്ച ഹിലറി ക്ലിന്റനും ചടങ്ങിന് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button