NewsInternational

നാട്ടില്‍ നിന്ന് ചുട്ടുപൊള്ളുന്ന മണലാരിണ്യത്തിലെത്തി തൊഴില്‍ തേടി അലയുന്നവര്‍ക്ക് ആശ്വാസം : ഈ ഹോട്ടലില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷം റെഡി

ദുബായ് : മറുനാട്ടിലെത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ തൊഴില്‍തേടി അലയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭയകേന്ദ്രവും ആശ്വാസ കേന്ദ്രവുമാണ് ഇവിടെ. പുതുതായി തൊഴില്‍ തേടി എത്തുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കി ആശ്വാസ കേന്ദ്രമാകുന്നത് ദുബായിലെ ഏഷ്യന്‍ റസ്‌റ്റോറന്റാണ്. തൊഴില്‍ അന്വേഷകര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കി അന്നദാനത്തിന്റെ മഹത്വം വിളിച്ചോതുകയാണ് കരാമയിലും അല്‍ ബര്‍ഷയിലും പ്രവര്‍ത്തിക്കുന്ന നോംനോം ഏഷ്യ റസ്റ്റൊറന്റ്. ഏതു ദിവസം ഉച്ചയ്ക്ക് ഇവിടെയെത്തുന്ന തൊഴില്‍ അന്വേഷകര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം. ഒരു പ്രധാനപ്പെട്ട ഡിഷിനൊപ്പം നൂഡില്‍സോ അരിയാഹാരമോ എത്തുന്നയാള്‍ക്കു തിരഞ്ഞെടുക്കാം.

സൗജന്യമായി ഭക്ഷണം കഴിക്കാന്‍ അഭിമാനം അനുവദിക്കുന്നില്ലെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് റസ്റ്റൊറന്റില്‍ മടങ്ങിയെത്തി പണം നല്‍കാം. സൗജന്യ ഉച്ചഭക്ഷണം ലഭ്യമാണെന്നു കാട്ടി ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അല്‍ ബര്‍ഷയിലെ റസ്റ്റോറന്റ് ഒരു വര്‍ഷമായി ഇത്തരത്തില്‍ ഉച്ചയൂണു നല്‍കുന്നുണ്ട്. ജൂണിലാണ് കരാമയിലെ റസ്റ്റോറന്റ് ആരംഭിച്ചത്.
തങ്ങളുടെ ചെയ്യുന്ന പുണ്യപ്രവൃത്തിയെക്കുറിച്ച് അധികം പബ്ലിസിറ്റിയൊന്നും ഇവര്‍ ആഗ്രഹിക്കുന്നില്ല. അടുത്തിടെ റസ്റ്റൊറന്റിലെത്തിയ ഒരു ഫുഡ് കണ്‍സള്‍ട്ടന്റ് സൗജന്യ ഉച്ചഭക്ഷണത്തിന്റെ ബോര്‍ഡിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് ആളുകളാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്

shortlink

Post Your Comments


Back to top button