Alpam Karunaykku Vendi

ഈസ്റ്റ്‌ കോസ്റ്റ് വാര്‍ത്ത‍ തുണയായി: നൂര്‍ മുഹമ്മദിനും കുടുംബത്തിനും വീടായി

പെരിന്തല്‍മണ്ണ• ഒരു വശം തളര്‍ന്ന ഗൃഹനാഥനും എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഭാര്യയും ഒരു മകളും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒറ്റമുറിവീട്ടില്‍ നിരാലംബരായി കഴിയുന്ന വാര്‍ത്ത‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പാതായ്ക്കര വില്ലേജിൽ ഒലിങ്കര സഹകരണ സ്കൂളിന് അടുത്ത് താമസിക്കുന്ന മുഹമ്മദ്, ഭാര്യ ജമീല മകൾ ആറാം ക്ലാസുകാരി ഹിബ (11) എന്നിവരാണ്‌ അടച്ചുറപ്പില്ലാത്ത, കാറ്റോ മഴയോ വന്നാല്‍ ഏത് നിമിഷവും നിലംപൊത്താവുന്ന ഒറ്റമുറിയില്‍ ഭീതിയോടെ കഴിഞ്ഞു വന്നത്. ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി വാര്‍ത്ത യെ തുടര്‍ന്ന് കാസർഗോഡ് റ്റി എം ചാരിറ്റബൾ ട്രസ്റ്റ് നൂര്‍ മുഹമ്മദിനും കുടുംബത്തിനും വീട് നിര്‍മ്മിച്ച്‌ നല്കാന്‍ മുന്നോട്ട് വന്നിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം ഒലിങ്കരയിൽ പുരോഗമിക്കുകയാണ്. വീട് നിര്‍മ്മാണത്തിനായി 10 ലക്ഷത്തിലേറെ രൂപയാണ് വാര്‍ത്തയെത്തുടര്‍ന്ന് റ്റി എം ചാരിറ്റബൾ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ചത്.

മുഹമ്മദും കുടുംബവും ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതുമൊക്കെ ഈ ഒറ്റമുറിയിലായിരുന്നു. രോഗബാധിതനായ മുഹമ്മദ്‌ കണ്ണിന്റെ ശാസ്ത്രക്രീയയ്ക്ക് ശേഷം ജോലിയ്ക്ക് പോകുന്നുണ്ടായിരുന്നില്ല. സമീപത്തെ ഒരു പള്ളിയില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന ജോലിയ്ക്ക് പോയായിരുന്നു ജമീല കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് പക്ഷാഘാതം വന്ന് മുഹമ്മദ്‌ ഒരു വശം തളര്‍ന്ന് കിടപ്പിലായത്. ഭര്‍ത്താവിന്റെ ശ്രുശൂഷക്കായി മുഴുവന്‍ സമയവും ഒപ്പം വേണ്ടതിനാല്‍ ജമീലയ്ക്കും ജോലിയ്ക്ക് പോകാന്‍ കഴിയാതെയായി. ഇതോടെ ഏകവരുമാനവും നിലച്ച കുടുംബം ചികിത്സയ്ക്കും നിത്യചെലവിനുമായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

രണ്ട് മാസം മുന്‍പ്‌ മുസ്ലിം ലീഗിന്റെ ഭാവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന വാഗ്ദാനവുമായി ലീഗ് നേതാവ് ബൈത്തു റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയെങ്കിലും നാളിതുവരേയും ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായിരുന്നില്ല.

ഇതുപോലെ ദുരിതവും കഷ്ടതയും അനുഭവിക്കുന്ന, സഹജീവികളുടെ അല്പം കരുണയ്ക്കായി കാത്ത് നില്‍ക്കുന്ന നിരവധിപേര്‍ നമ്മുടെ ചുറ്റുമുണ്ടാകും. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളെ അറിയ്ക്കാം. അയക്കേണ്ട വിലാസം.

[email protected]
[email protected]

shortlink

Related Articles

Post Your Comments

Related Articles


Back to top button