KeralaNews

ചൊവ്വാഴ്ച സ്വകാര്യബസ് പണിമുടക്ക്

കണ്ണൂര്‍: ചൊവാഴ്‌ച്ച സ്വകാര്യബസ് പണിമുടക്ക്. സ്‌കൂള്‍ കലോത്സവത്തെത്തുടര്‍ന്ന് മാറ്റിവെച്ച പണിമുടക്കാണ് ചൊവ്വാഴ്ച നടത്തുന്നത്. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടിന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെത് അടക്കമുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കുക, നിലവിലുള്ള പെര്‍മിറ്റ് തുടരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി രാജ്‌കുമാർ കരുവാരക്കുണ്ട്, ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എം.ശിവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button