NewsInternational

ട്രംപ് കളി തുടങ്ങി : രാജ്യങ്ങളെ മുഴുവന്‍ ഒന്നടങ്കം ഇല്ലാതാക്കുന്ന അത്യന്തം വിനാശകാരികളായ ഡ്രോണുകള്‍ ഉടന്‍ പുറത്തിറക്കാന്‍ തീരുമാനം

ന്യൂയോര്‍ക്ക് : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷം ചില സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഇതില്‍ പ്രധാനം അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആയുധമെന്ന വിശേഷണമുള്ള അത്യാധുനിക ഡ്രോണുകള്‍ പെന്റഗണ്‍ വൈകാതെ പുറത്തിറക്കുമെന്നാണ് സൂചന. 103 ഡ്രോണുകളുള്ള കൂട്ടത്തിന്റെ പരീക്ഷണ പറക്കല്‍ വിജയം കണ്ടതോടെയാണ് ഈ സൂപ്പര്‍ ആയുധം അമേരിക്കയുടെ ആവനാഴിയിലെത്തുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചത്. ശത്രുക്കളുടെ ആയുധങ്ങളെ പ്രവര്‍ത്തന രഹിതമാക്കാനും ചാരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും ഈ ഡ്രോണ്‍ കൂട്ടങ്ങള്‍ക്കാകുമെന്നാണ് കരുതുന്നത്. ഒരു രാജ്യത്തെ ഒന്നടങ്കം തകര്‍ക്കാന്‍ ഈ ഡ്രോണ്‍ കൂട്ടത്തിനു സാധിക്കും. അതെ അണുവായുധങ്ങളേക്കാള്‍ ഭയക്കേണ്ട ഒന്നാണ് ഈ ഡ്രോണ്‍ ആയുധം.

ഒരു ആയുധം എന്നതിനേക്കാള്‍ ഒരു കൂട്ടം ഡ്രോണുകളുടെ കൂട്ടായ പ്രവര്‍ത്തനമെന്നതാണ് കൗതുകം വര്‍ധിപ്പിക്കുന്നത്. പരസ്പരം ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ഈ ഡ്രോണുകള്‍ കൂട്ടമായാണ് പറക്കുക. ഇവയ്ക്ക് പ്രത്യേകം നേതൃത്വ ഡ്രോണ്‍ ഉണ്ടാകില്ല. ആശയവിനിമയത്തിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ആയുധങ്ങളുടെ തരംഗങ്ങള്‍ തടഞ്ഞാണ് ഇവ ശത്രുക്കളെ അങ്കലാപ്പിലാക്കുക. സിഗ്‌നലുകള്‍ ലഭിക്കാതാകുന്നതോടെ ശത്രുക്കളുടെ ആയുധങ്ങളെ നിരായുധമാക്കാന്‍ ഇവയ്ക്കാകും. ചെറു ഡ്രോണുകളാണെങ്കിലും ഇവയ്ക്ക് അര അടിയോളം വലിപ്പമുള്ള ബോംബുകള്‍ വഹിക്കാനാകുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇത്തരം ആയുധങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം നിലവില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരം ഡ്രോണുകളുടെ വലിയ കൂട്ടങ്ങള്‍ സൃഷ്ടിച്ച് ശത്രുക്കളെ അങ്കലാപ്പിലാക്കുകയും സ്വന്തം ഭാഗത്ത് ആള്‍നാശമില്ലാതെ കനത്ത ആക്രമണങ്ങള്‍ നടത്താനും സാധിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഡ്രോണ്‍ കൂട്ടങ്ങളുടെ പരീക്ഷണ പറക്കല്‍ നടന്നത്. 103 ഡ്രോണുകളാണ് ഈ കൂട്ടത്തിലുണ്ടായിരുന്നത്. പെര്‍ഡിക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണുകള്‍ക്ക് വെറും 16 സെന്റിമീറ്റര്‍ മാത്രമാണ് വലിപ്പം. റേഡിയോ ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ക്യാമറകളുമാണ് പ്രധാന ഭാഗങ്ങള്‍.

shortlink

Post Your Comments


Back to top button