International

വെട്ടി മുറിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി

അതി ദാരുണമായി വെട്ടി മുറിക്കപ്പെട്ട രീതിയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി. മയക്കുമരുന്ന മാഫിയകളുടെ സംഘർഷത്തിൽ പെട്ട് കൊല്ലപ്പെട്ടവരെന്നാണ് സൂചന. മെക്സിക്കോയിലെ ടൂറിസ്റ്റ് നഗരമായ മാൻസാനില്ലോയിലാണ് സംഭവം. ചിഹാറ്റ്ലാനിലെ റോഡിൽ ഉപേക്ഷിക്കപ്പെട്ട ടാക്സി കാറിൽ നിന്നും ആദ്യം ആറു മൃതദേഹങ്ങൾ കണ്ടെത്തി, തുടർന്ന് മറ്റു അഞ്ചു പേരുടെ മൃതദേഹം വനമേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മെക്സിക്കോയിൽ  മയക്കുമരുന്നു മാഫിയകൾ എതിരാളികളെ കൊലപ്പെടുത്തി പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എതിരാളികളിൽ ഭീതിവിതയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

shortlink

Post Your Comments


Back to top button