International

ദൈവം ആണോ പെണ്ണോ? വിശദീകരണവുമായി സര്‍വകലാശാല

കാലങ്ങളായി വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ചോദ്യമാണ് ദൈവം ആണോ പെണ്ണോ? എന്നുള്ളത്. ഇപ്പോള്‍ അതിന്  ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അധികൃതര്‍.

ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പുരോഹിതന്‍മാര്‍ക്കുവേണ്ടിയുള്ള കോളേജ് ദൈവത്തെ അലിംഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി പുതിയതായി പുറത്തിറക്കിയ ഭാഷാരീതികളുടെ വിജ്ഞാപനത്തിലാണ് ദൈവത്തെ അഭിസംബോധന ചെയ്യുന്നവര്‍ പുല്ലിംഗത്തിലോ സ്ത്രീലിംഗത്തിലോ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിച്ചത്.

കീര്‍ത്തന പുസ്തകത്തില്‍ ദൈവത്തെ അവന്‍ എന്നു പ്രതിപാദിച്ചിരിക്കുന്നത് അയാള്‍ എന്നും മകന്‍ എന്നു പരാമര്‍ശിക്കുന്നത് കുട്ടി എന്നും തിരുത്തണമെന്നും പ്രത്യേക വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button