NewsIndiaSports

പരമ്പര വിജയം; വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ വക പ്രത്യേക സമ്മാനം

ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന ശേഷം മഹേന്ദ്ര സിംഗ് ധോണി തനിക്ക് ഒരു സമ്മാനം നൽകിയതായി ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലി. ബിസിസിഐ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ക്രിക്കറ്റ് പന്തില്‍ ഒപ്പിട്ടാണ് ധോണി കോഹ്ലിയ്ക്ക് സമ്മാനിച്ചത്.

രണ്ടാം മത്സരം കഴിഞ്ഞപ്പോഴാണ് ധോണി എനിക്ക് മത്സരത്തിന് ഉപയോഗിച്ച പന്ത് ഒപ്പിട്ട് സമ്മാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാണ് ഈ സമ്മാനമാണെന്നും അദ്ദേഹം ഒപ്പിട്ട ഒരു പന്ത് അത്രമാത്രം വിലപ്പെട്ടതാണെന്നും കോഹ്ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പൂനെയിലും കട്ടക്കിലും നടന്ന ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നടന്ന അവസാന ഏകദിനം ഇംഗ്ലണ്ടും വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button