International

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ കുറിച്ച് പുതിയ പഠനം

ബോസ്റ്റന്‍ : ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ കുറിച്ച് പുതിയ പഠനം. നവമാധ്യമം ഇടുങ്ങിയ മനസ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. സ്വന്തം അഭിപ്രായവുമായി ചേര്‍ന്നു നില്‍ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളുമാണ് ഒരാള്‍ ഇതില്‍ തേടുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രത്യേക ഉള്ളടക്കങ്ങള്‍ അടങ്ങിയവ മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവയെ വിട്ടുകളയാനും കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ വേണ്ടിയും തങ്ങളില്‍ നേരത്തേയുള്ള വിശ്വാസങ്ങളെ രൂഢമൂലമാക്കുന്നതിനുമുള്ള ത്വരയാണിതില്‍ കാണുന്നത്. ഇതിനെ ‘മുന്‍വിധികളുടെ സ്ഥിരീകരണം’ എന്നു വിളിക്കാമെന്നും ഇതാണ് ഫേസ്ബുക്കിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന്റെ പിന്നിലെ പ്രേരണയെന്നും സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ അലസാന്‍ഡ്രോ ബെസ്സി പറയുന്നു. സാമൂഹ മാധ്യമം നമ്മെ ഒറ്റപ്പെട്ടവരാക്കും. പക്ഷപാതങ്ങള്‍ക്ക് വഴിയൊരുക്കും. പഴക്കമേറിയതും തെറ്റായതുമായ വിവരങ്ങള്‍ വീണ്ടും വീണ്ടും തികട്ടിയെത്തിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ബോസ്റ്റന്‍ സര്‍വകലാശാലയിലെ ഡാറ്റ മാതൃകയായി ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button