IndiaBusinessAutomobile

ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു

ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ വിറ്റ 41,580 കാറുകളെയാണ് ഹോണ്ട തിരിച്ച് വിളിക്കുന്നത്. 2012ൽ നിര്‍മ്മിച്ച ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് എന്നീ മോഡലുകളിലാണ് തകരാർ കണ്ടെത്തിയത്. ഹോണ്ട സിറ്റിയാണ് തിരിച്ച് വിളിച്ച കാറിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത്.

2012-Honda-Accord-EX-L-V-6-sedan-front-three-quarters-4

ജാപ്പനീസ് കമ്പനി തകാത്ത എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്‍ഫ്ളേറ്ററില്‍ ഉപയോഗിച്ച രാസവസ്തുക്കളാണ് തകാത്ത കോര്‍പ്പറേഷന്‍റെ എയർ ബാഗ് നിർമാണത്തിലെ പിഴവിന് കാരണം. പിഴവുള്ള എയര്‍ബാഗുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ കാറിലെ ലോഹഭാഗങ്ങള്‍ ചിതറിത്തെറിച്ചുള്ള അപകടങ്ങള്‍ക്ക് വഴി തെളിക്കുന്നു.

Honda-India-Civic-2006

32,456 യൂണിറ്റുകളാണ് ഹോണ്ട തിരിച്ചുവിളിച്ചിരിക്കുന്നത്. 7265 ജാസ്, 1200 സിവിക്, 659 അക്കോര്‍ഡ്, എന്നിങ്ങനെയാണ് മറ്റ് കാറുകള്‍. തകരാറുള്ള കാറുകളുടെ ഉടമകൾക്ക് ഇക്കാര്യം നേരിട്ടറിയിക്കുമെന്നും, ഇന്ത്യയിലെ ഹോണ്ട ഡീലര്‍മാര്‍ വഴി തകരാര്‍ സൗജന്യമായി പരിഹരിച്ച്‌ കൊടുക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ ഹോണ്ടയുടെ ഒഫീഷ്യല്‍ സൈറ്റില്‍ കയറി, വെഹിക്കിള്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച്‌ തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ കാറും ഉണ്ടോ എന്ന് കസ്റ്റമര്‍മാര്‍ക്ക് പരിശോധിക്കാം.

honda-city-2012-13

കഴിഞ്ഞ വര്‍ഷവും എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്ന് ഹോണ്ട രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു.

2012-honda-jazz-vibe-1

shortlink

Related Articles

Post Your Comments

Related Articles


Back to top button