KeralaNews

കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്

തിരുവനന്തപുരം : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്. 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിന് കാരണം.

കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫും, ബിഎസ്എഫിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കും. കഴിഞ്ഞമാസം ശമ്പളം വൈകിയതിനെ തുടര്‍ന്ന് സി.പി.എം. സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.യും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. അടുത്തമാസം മുതല്‍ കൃത്യമായി ശമ്പളം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button