KeralaNews

ലോ അക്കാദമിയുടെ സമരത്തിൽ ഗ്രനേഡ് ഏറിൽ കണ്ണ് നഷ്ടമായത് ബിജെപിയുടെ പട്ടികജാതി സമരങ്ങളുടെ മുന്നണി പോരാളിയായ പിപി വാവയ്ക്ക്

 

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിലെ ഗ്രനേഡ് ഏറില്‍ കണ്ണ് നഷ്ടമായത് ബിജെപിയുടെ ദളിത്‌ പോരാളിക്കാണ്. എംഎ ബിരുദധാരിയായ ഡോ പി.പി. വാവ ഹരിജന്‍ വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കെപിഎംഎസ് സംസ്ഥാന ഭാരവാഹിയായിരുന്ന വാവ, പട്ടികജാതി വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനത്താകെ സജീവ സാന്നിധ്യമായി. വി എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ഐ എ എസ് ഓഫീസര്‍ സുരേഷ് കുമാറിന്റെ സഹോദരീ ഭര്‍ത്താവ് കൂടിയാണ് പിപി വാവ.

ഇടതുപക്ഷ അനുഭാവിയായിരുന്ന പി പി വാവ പിന്നീട് ബിജെപിയിലേക്ക് വരികയായിരുന്നു. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളുമായി അടുത്ത സഹകരിച്ച വാവ സര്‍വ്വീസ് കാലത്തുടനീളം അതില്‍ നിന്ന് വിട്ടു നിന്നില്ല. പിന്നീട് വാവ 2002ലാണ് ബിജെപിയുമായി അടുക്കുന്നത്.വളരെ വേഗം ബിജെപിയുടെ സംസ്ഥാന നേതൃ നിരയിലെ പ്രമുഖനായി മാറുകയായിരുന്നു. പിന്നോക്ക സംഘടനകളിലെ പലരും ബിജെപിയുമായി സഹകരിക്കുകയും ചെയ്തു.കെപിഎംഎസിലെ ഒരു വിഭാഗം ബിജെപിയുമായി അടുക്കുകയും ബിഡിജെഎസിന്റെ ഭാഗമാവുകയും ചെയ്തത് വാവയുടെ ഇടപെടലുകള്‍ മൂലമാണ്.

ആദിവാസി ഭൂപ്രശ്നത്തില്‍ ബിജെപിയും കുമ്മനവും ഇടപെടാന്‍ കാരണവും വാവയുടെ ഇടപെടലുകളും കൂടിയായിരുന്നു.2002ല്‍ പാര്‍ട്ടിയിലെത്തിയ വാവയെ എല്ലാം വിധത്തിലും ബിജെപി അംഗീകരിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാവയെ ആറ്റിങ്ങള്‍ നിയസഭയില്‍ സ്ഥാനാര്‍ത്ഥിയാക്കി.ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. ഗ്രനേഡ് ഏറില്‍ കണ്ണിനു ഗുരുതരമായ പരിക്ക് പറ്റിയ അദ്ദേഹത്തിനു കിംസ് ആശുപത്രിയില്‍ മൂന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ ഇടത് കണ്ണിലെ കാഴ്ച വീണ്ടെടുക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button