NewsBusiness

സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി എയർ ഏഷ്യ

സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി പ്രമുഖ വിമാന സര്‍വ്വീസായ എയർ ഏഷ്യ. എയര്‍ ഏഷ്യയുടെ സാമൂഹികമാധ്യമങ്ങള്‍ പിന്തുടരുന്നവര്‍ക്കാണ് ബിഗ് ആസ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ ഓഫര്‍ ഫെബ്രുവരി അഞ്ചുവരെ ഉണ്ടാകും. ഓഫർ വഴി ലഭിക്കുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തേക്കും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഏയര്‍ ഏഷ്യയില്‍‍ യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

പുത്തൻ ഓഫർ വഴി എല്ലാം നികുതിയും ഉള്‍പ്പടെ വെറും 899 രൂപയ്ക്ക് ഹൈദരാബാദില്‍നിന്നോ ബംഗളുരുവില്‍നിന്നോ ഗോവയിലേക്ക് പറക്കാനാകും. 899 രൂപയ്‌ക്ക് വിമാനയാത്ര നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ എയര്‍ ഏഷ്യയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പിന്തുടരുക. അവരുടെ പോസ്റ്റുകള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ക്കായിരിക്കും ഓഫറുകള്‍ ലഭിക്കാനുള്ള അവസരം നേടുക. കൂടാതെ ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയൊള്ളു. കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ പ്രധാന 11 നഗരങ്ങളില്‍ എയര്‍ ഏഷ്യ സര്‍വ്വീസ് നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://www.airasia.com/

shortlink

Post Your Comments


Back to top button