KeralaNews

ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുത്താൽ എട്ടിന്റെ പണി

തൃശൂർ: ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുത്താൽ എട്ടിന്റെ പണിയായിരിക്കും കിട്ടുക. ഇത്തരം ഫോൺ കോളുകൾ നിങ്ങളുടെ ഉറക്കം മാത്രമല്ല പണവും നഷ്ടപെടുത്തിയേക്കാം. +447, +381, +255 എന്നിങ്ങനെ തുടങ്ങുന്നതോ സമാനമായതോ ആയ നമ്പറുകളിൽ നിന്നും ഇത്തരത്തിൽ വിളികൾ പെരുകുകയാണ്. വ്യഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ സംസ്ഥാനത്തെ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് അക്ഷരാർഥത്തിൽ ഉറക്കം നഷ്ടമാക്കുകയായിരുന്നു.

പല നമ്പറിൽനിന്നുമായി ഒന്നിലധികം തവണയാണ് ഒരേ ഫോണിലേക്ക് വിളിവന്നത്. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നാണ് സൈബർ പോലീസിന്റെയും ബി.എസ്.എൻ.എലിന്റെയും മുന്നറിയിപ്പ്. ഫോണെടുത്താലും ബെല്ലടിച്ചാൽപോലും ചില വിളികളിൽ പണം നഷ്ടമാകുന്നുണ്ട്. പ്രീപെയ്‌ഡ്‌ കണക്ഷൻ ഉള്ളവർക്കാണ് പണം പോയിട്ടുള്ളത്. ഫോണിലെ രഹസ്യവിവരങ്ങൾ ചോർന്നേക്കാമെന്നും അഭ്യൂഹമുണ്ട്.

റെക്കോർഡ് ചെയ്‌തെന്ന് തിരിച്ചറിയാത്ത വിധത്തിൽ പല ഭാഷകളിലുള്ള സ്ത്രീശബ്ദത്തിലുള്ള വിളികളാണ് പലരെടെയും ഉറക്കം കെടുത്തിയത്. ആണും പെണ്ണും തമ്മിൽ മലയാളത്തിലുള്ള അശ്ലീലസംഭാഷണവും അടുത്തിടെ പലരും കേട്ടു. എല്ലാം കേട്ടുകഴിയുമ്പോഴാണ് മൊബൈലിലുള്ള പണംപോയതറിയുന്നത്. സ്ത്രീ ശബ്ദം ആൾക്കാരെ വീഴ്ത്താനുള്ള തന്ത്രമാണ്. ഇതറിയാതെ മിസ്‌ഡ്‌കോൾ കണ്ട് തിരിച്ച് വിളിച്ച് പണംകളയുന്നവരുമുണ്ട്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button