Kerala

അനധികൃത ഭൂമി: മുഖ്യമന്ത്രിക്കെതിരെ വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് എത്തിയത്. അനധികൃത ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് വിഎസ് പറയുന്നു.

അനധികൃത ഭൂമി കൈവശം വെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല. ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നേരത്തെ വിഎസ് റവന്യൂ വകുപ്പിന് കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭൂമി പിടിച്ചെടുക്കേണ്ട കാര്യമില്ലെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി മാറുകയായിരുന്നു. ഇതിനെതിരെയാണ് വിഎസ് രംഗത്തെത്തിയത്. സര്‍ക്കാര്‍ മാനേജ്മെന്റിന് ഒപ്പമാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button