NewsIndia

ഒരു രൂപയ്ക്കു സാരിവിറ്റപ്പോൾ എല്ലാവരും ചിരിച്ചു- എന്നാൽ ആളിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടേ? എല്ലാത്തിനും കാരണം മോദിയെന്നു കടക്കാരൻ

 

കർണാടക:കര്‍ണാടകയിലെ ഒരു കച്ചവടക്കാരനായ ചന്ദ്രശേഖര്‍ പസാര്‍ഗെ സാരി വില്‍ക്കുന്നത് ഒരു രൂപയ്ക്ക്.എന്നാൽ ചന്ദ്രശേഖർ ഇങ്ങനെ ഒരു ഓഫറിൽ സാരി വിറ്റപ്പോൾ മറ്റു കടക്കാർ എല്ലാവരും ചിരിച്ചു.പക്ഷെ ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ വളർച്ച കണ്ടു അന്ന് ചിരിച്ചവർക്കാർക്കും അമ്പരപ്പ് മാറുന്നില്ല.ശൃഷ്ടി ദൃഷ്ടി എന്നാണ് ചന്ദ്രശേഖറിന്റെ കടയുടെ പേര്.

ഒരു രൂപയ്ക്കു സാരി വിറ്റപ്പോൾ കടയിൽ കച്ചവടം അതിഗംഭീരമായി കൂടി.ഒരു കട മാത്രം ആയിരുന്ന പസാര്‍ഗെ രണ്ടമത്തെ കട കുടി തുടങ്ങി കഴിഞ്ഞു.എല്ലാത്തിനും കാരണം മോദിയുടെ നോട്ടു നിരോധനമാണെന്നാണ് ചന്ദ്രശേഖറിന്റെ അഭിപ്രായം. നോട്ടു നിരോധനം മൂലം കഷ്ടപ്പെടുന്ന സ്ത്രീകളെ സഹായിക്കാനാണ് താൻ ഇങ്ങനെ ഒരു ഓഫർ വെച്ചത്. എന്നാൽ ഇത് തന്‍റെ ജീവിതംതന്നെ മാറ്റി മറിച്ചെന്നും ചന്ദ്രശേഖർ പസാര്‍ഗെ പറഞ്ഞു. ഇപ്പോൾ പുതിയ ഓഫറുകളും കടയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു ഇദ്ദേഹം.

20, 165, 265 രൂപയുടെ സാരികളാണ് മറ്റ് ആകര്‍ഷണം.2000 രൂപ വില വരുന്ന സില്‍ക്ക് സാരികള്‍ക്ക് ഇവിടുത്തെ വില 450 രൂപ മാത്രമാണ്. മറ്റു കടകളെക്കാൾ നാലിലൊന്നു വിലമാത്രമാണ് ഇവിടെയുള്ള പാന്റ് ഷർട്ട് തുടങ്ങിയ എല്ലാ തുണിത്തരങ്ങൾക്കും.ഇത്രയൊക്കെ ഓഫറുകള്‍ വച്ചിട്ടും തനിക്കു നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു.ഒപ്പം മോദിയാണ് തന്നെ രക്ഷിച്ചതെന്നും അതിനാല്‍ ഇനിയും അദ്ദേഹത്തെ തന്നെ പിന്‍തുണയ്ക്കുമെന്നും ചന്ദ്രശേഖർ പസാർഗെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button