KeralaNews

അത് എന്റെ ഓര്‍മക്കുറവ്: വിശദീകരണവുമായി പിണറായി

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിനു തിരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയെ ഏതോ ഒരു പിള്ളയെന്നു വിളിച്ചു അഭിസംബോധന ചെയ്ത പിണറായിയുടെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പേര് ഓര്‍മയില്‍ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്നു പറഞ്ഞതെന്നും മുന്‍ മന്ത്രി നടരാജപിള്ളയോട് തനിക്ക് ബഹുമാനം മാത്രമെന്നും പിണറായി പറഞ്ഞു.

വിമര്‍ശനം ശക്തമാവുകയും നടരാജപിള്ളയുടെ മകനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പിണറായി തിരുത്തുമായി എത്തിയത്. അതേസമയം ലോ അക്കാദമിക്ക് കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഭൂമി പതിച്ചു നല്‍കിയതില്‍ അന്ന് ആരും എതിര്‍പ്പുമായി വന്നില്ലെന്നും ഇപ്പോള്‍ കെ.മുരളീധരന്‍ സത്യാഗ്രഹമിരിക്കുന്നത് ഔചിത്യമാണോയെന്നു പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close