India

പക്ഷികളുടെ ആക്രമണം; വിമാനത്തില്‍നിന്നു കേരള എംപിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: പക്ഷികള്‍ ഇടിച്ച് പലപ്പോഴും വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇത്തവണ എംപിമാര്‍ സഞ്ചരിച്ച എയര്‍ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്‍പായതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നാണ് വിഐപികള്‍ രക്ഷപ്പെട്ടത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ഇന്നസെന്റ് എന്നിവരും നിരവധി മലയാളി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.

പ്രഫ. തോമസിന്റെ ഭാര്യ ഷേര്‍ലിയും ഇന്നസെന്റിന്റെ ഭാര്യ ആലീസും ഒപ്പമുണ്ടായിരുന്നു. പറന്നുയര്‍ന്ന ശേഷമായിരുന്നു പക്ഷി ഇടിച്ചതെങ്കില്‍ വലിയ അപകടം സംഭവിക്കാമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button