KeralaNews

മോഷണശ്രമത്തിനിടെ വീട്ടമ്മ കള്ളനെ വെട്ടി; വെട്ടുകൊണ്ട കള്ളന്‍ സ്‌കൂട്ടിയില്‍ പാഞ്ഞു

ചങ്ങനാശ്ശേരി: തന്നെ ആക്രമിച്ച് അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ചോടിയ കള്ളനെ വീട്ടമ്മ കറിക്കത്തി കൊണ്ട് വെട്ടി. ന്നലെ രാവിലെ 9.30ന് മാമ്മൂടിനടുത്ത് ചൂരനോലിക്കല്‍ ഭാഗത്താണ് സംഭവം. തിനപ്പറമ്പിൽ പരേതനായ കോശിയുടെ ഭാര്യ അന്നമ്മയുടെ മാലയാണ് കള്ളൻ പൊട്ടിച്ചത്. കപ്പ പൊളിച്ചു കൊണ്ടിരുന്നപ്പോൾ വീടിന്റെ മുറ്റത്ത് ആരോ സ്‌കൂട്ടർ പാർക്ക് ചെയ്യുന്ന ശബ്ദം കേട്ട അന്നമ്മ വീടിന്റെ വാതില്‍ തുറന്നു. കതക് തുറന്ന മാത്രയില്‍ മോഷ്ടാവ് അന്നമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി മാല പൊട്ടിച്ചെടുത്തു.

ഇതിനിടയില്‍ വീട്ടില്‍നിന്നും മോഷ്ടാവ് ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അന്നമ്മ കൈയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന്റെ ഇടതുകൈക്ക് വെട്ടുകയും കൈക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മോഷ്ടാവ് ബൈക്കില്‍ രക്ഷപെടുകയും ചെയ്തു. അന്നമ്മ തനിച്ചാണ് വീട്ടിൽ താമസിക്കുന്നതെന്ന് അറിയാവുന്നവരാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഇയാൾ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് പോകുന്ന ദൃശ്യം നടയ്ക്കപ്പാടത്തിനു സമീപത്തുള്ള ഒരു കടയുടെ സിസി ടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button